ads

Tuesday, August 19, 2008

മാജിക്കിലെ തരംതിരുവുകള്‍

മാജിക്കിനെ പൊതുവെ Close up Magic, Stage Magic, Street Magic എന്നിങ്ങനെ മൂന്നായി തരം തിരിക്കാം

Close up Magic

സുഹൃദ്‌ സദസ്സുകളിലും തൊട്ടടുത്ത്‌ നില്‍ക്കുന്നവരുടെ മുന്നിലും സംശയങ്ങള്‍ക്ക്‌ അവസരം നല്‍കാതെ അവതരിപ്പിക്കുന്നതാണ്‌ ക്ലോസപ്പ്‌ മാജിക്ക്‌. ഒരു മേശക്ക്‌ ചുറ്റും ഇരിക്കുന്ന കാഴ്‌ചക്കാരും മജീഷ്യനും അടങ്ങുന്ന സദസ്സിന്‌ മുന്നില്‍ അവതരിപ്പിക്കുന്നതകയാല്‍ Table Magic എന്ന പേരിലും അറിയപ്പെടുന്നു. അവിടെ മാജിക്കുകാരനും കാഴ്‌ചക്കാരനും അന്യോന്യം ഭാഗമാകും.

ഉദാഹരണത്തിന്‌ ചെപ്പും പന്തും വിദ്യയില്‍ മാന്ത്രികന്റെ കൈയ്യിലിരുന്ന്‌ അപ്രത്യക്ഷമാകുന്ന പന്ത്‌ കാണികളിലൊരാള്‍ സ്വന്തം പോക്കറ്റില്‍ നിന്ന്‌ എടുത്ത്‌ കൊടുക്കേണ്ടിവരുമ്പോള്‍ കാഴ്‌ചക്കാരനും മാന്ത്രികനും അത്ഭുതത്തിന്റെ ഭാഗമാകുന്നു.

ക്ലോസപ്പ്‌ മാജിക്കില്‍ പോക്കറ്റ്‌ ട്രിക്‌സ്‌ വിഭാഗത്തില്‍ പെടുന്ന മാജിക്കുകളും നിലവിലുണ്ട്‌. സുഹൃദ്‌ സന്ദര്‍ശകവേളകളിലും യാത്രകളിലും തുടങ്ങി ഏത്‌ സന്ദര്‍ഭത്തിലും ഏത്‌ സമയത്തും അവതരിപ്പിക്കുവാന്‍ അനുയോജ്യമായ മാജിക്കുകളാണ്‌ സാധാരണ പോക്കറ്റ്‌ ട്രിക്‌സ്‌ വിഭാഗത്തില്‍ പെടുന്നത്‌.

Stage Magic

തെരുവുകളിലെ ചെപ്പടി വിദ്യക്കാന്റെ ജീവനോപാധി എന്ന നിലയില്‍ നിന്ന്‌, മാജിക്ക്‌ സ്റ്റേജുകളിലേക്ക്‌ കൂടുമാറുമ്പോള്‍ മാജിക്‌ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങള്‍ക്ക്‌ വിധേയമായി. ഇന്‍ഡോര്‍ ആഡിറ്റോറിയങ്ങലിലേയും ഔട്ട്‌ ഡോര്‍ ആഡിറ്റോറിയങ്ങലിലേയും എല്ലാവിധ കലാരൂപങ്ങളും തൊഴില്‍പരമായതോടെ കാഴ്‌ചക്കാരന്റെ വീക്ഷണങ്ങള്‍ക്ക്‌ അനുയോജ്യമായി കലാരൂപങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ കലാകാരന്‍മാര്‍ ശ്രദ്ധിച്ചുതുടങ്ങി.

തൊഴില്‍ എന്ന ചിന്ത വളരെ വലിയമല്‍സരങ്ങള്‍ക്ക്‌ വഴിയൊരുക്കുകയും കലാരൂപങ്ങളില്‍ തികഞ്ഞ പ്രൊഫഷണലിസം കടന്നുവരികയും ചെയ്‌തു. ഇത്‌ എല്ലാകലാരൂപങ്ങളിലുമെന്നതു പോലെ മാജിക്കിലും അനിവാര്യമായി. നെടുനെടുങ്കന്‍ ഡയലോകുകളുടേയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ ധാരയുടേയും കാതടപ്പിക്കുന്ന ഡിജിറ്റല്‍ ശബ്ദ സംവിധാനങ്ങളുടേയും ആധുനിക ഇലക്ട്രേണിക്‌സ്‌ ഉപകരണങ്ങളുടേയും സഹായത്താല്‍ വലിയ വേദികളില്‍ വളരെ വലിയ ഉപകരണങ്ങള്‍ കൊണ്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌ സ്റ്റേജ്‌ മാജിക്കില്‍പ്പെടുന്നത്‌.

Street Magic

പാമ്പാട്ടികളും മരുന്ന വില്‍പ്പനക്കാരും ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന്‌ വേണ്ടി സ്‌ട്രീറ്റുകളില്‍ അവതരിപ്പിച്ചിരുന്ന മാജിക്കുകളാണ്‌ ഈ വിഭാഗത്തില്‍പെടുന്നത്‌.ക്ലോസപ്പ്‌ മാജിക്കില്‍ സൂചിപ്പിച്ചത്‌ പോലെ ഇവിടെ മാജിക്കുകാരനും കാഴ്‌ചക്കാരനും ഈമാജിക്കുകളില്‍ ഭാഗമാകുന്നു. സ്‌റ്റേജിലെ എക്കാലത്തേയും സുപ്പര്‍ സ്റ്റാറുകള്‍ തലകുനിക്കേണ്ട മാജിക്കും തെരുവ്‌ മാന്ത്രികരും നമുക്കുണ്ട്‌. പക്ഷെ ഇന്ത്യന്‍ ജനതയില്‍ പൂരിപക്ഷവും കെട്ടിതും മട്ടിലും പബ്ലിസിറ്റിയിലും മനസ്സുടക്കി അടിമകളായി കഴിയുന്നതിനാല്‍ മഹനീയമായ പല തെരുവ്‌ മാജിക്കുകളും തെരുവ്‌ മാന്ത്രികരും നമുക്ക്‌ അന്യമായികൊണ്ടിരിക്കുന്നു.

10 comments:

ആൾരൂപൻ said...

എനിയ്ക്കും അറിയാം ഒരു മാജിക്‌. അതിവിടെ പോസ്റ്റാം.
ആദ്യമായി habit എന്നെഴുതുക. ഇത്‌ നമ്മുടെ സ്വഭാവത്തെ കാണിയ്ക്കുന്നു. പിന്നീട്‌ അതിലെ ആദ്യത്തെ അക്ഷരമായ H മായ്ച്ചു കളയുക. അപ്പോള്‍ a bit എന്നു കിട്ടും. അതായത്‌ ആ സ്വഭാവം കുറച്ച്‌ വീണ്ടും കാണുമെന്നര്‍ത്ഥം. പിന്നീട്‌ അടുത്ത അക്ഷരമായ A മായ്ച്ചു കളയുക. അപ്പോള്‍ bit എന്നു കിട്ടും. അതായത്‌ ആ സ്വഭാവം കുറച്ച്‌ വീണ്ടും കാണുമെന്നര്‍ത്ഥം. പിന്നീട്‌ അടുത്ത അക്ഷരമായ B മായ്ച്ചു കളയുക. അപ്പോള്‍ it എന്നു കിട്ടും. അതായത്‌ അതവിടെ (സ്വഭാവം) വീണ്ടും കാണുമെന്നര്‍ത്ഥം. പിന്നീട്‌ ഒന്നും മായ്ക്കേണ്ടതില്ല, കാരണം ഈ സ്വഭാവം മായ്ക്കാന്‍ പറ്റാത്തതാണെന്ന് അപ്പോഴേയ്ക്കും കാണികള്‍ക്ക്‌ മനസ്സിലായിട്ടുണ്ടാകും.
ഓണാശംസകള്‍

നിരക്ഷരൻ said...

കൊള്ളാം മാജിക്കില്‍ വളരെ താല്‍പ്പര്യമുള്ള ആളാണ് ഞാന്‍. സ്റ്റേജ് മാജിക്കിന്റെ ട്രിക്കുകള്‍ തുറന്നുകാണിക്കുന്ന ഒരു വീഡിയോ കാസറ്റ് എന്റെ കയ്യിലുണ്ട്. അത് കണ്ടതിനുശേഷം സ്റ്റേജ് മാജിക്കിനോട് കമ്പം കുറവാണ്. മിക്കവാറും സ്റ്റേജ് പ്രകടനങ്ങളിലെ ട്രിക്കുകള്‍ കണ്ടിരിക്കുമ്പോള്‍ തന്നെ മനസ്സിലാകാറുണ്ട്. പക്ഷെ സ്ട്രീറ്റ് മാജിക്ക്/ക്ലോസ് അപ്പ് മാജിക്ക് ഇന്നും ഒരു അത്ഭുതമായി നില്‍ക്കുന്നു.

നിരക്ഷരൻ said...

കൊള്ളാം മാജിക്കില്‍ വളരെ താല്‍പ്പര്യമുള്ള ആളാണ് ഞാന്‍. സ്റ്റേജ് മാജിക്കിന്റെ ട്രിക്കുകള്‍ തുറന്നുകാണിക്കുന്ന ഒരു വീഡിയോ കാസറ്റ് എന്റെ കയ്യിലുണ്ട്. അത് കണ്ടതിനുശേഷം സ്റ്റേജ് മാജിക്കിനോട് കമ്പം കുറവാണ്. മിക്കവാറും സ്റ്റേജ് പ്രകടനങ്ങളിലെ ട്രിക്കുകള്‍ കണ്ടിരിക്കുമ്പോള്‍ തന്നെ മനസ്സിലാകാറുണ്ട്. പക്ഷെ സ്ട്രീറ്റ് മാജിക്ക്/ക്ലോസ് അപ്പ് മാജിക്ക് ഇന്നും ഒരു അത്ഭുതമായി നില്‍ക്കുന്നു.

നരിക്കുന്നൻ said...

മാജിക്കിനെ കുറിച്ചുള്ള വിവരണങ്ങൾ നന്നാവുന്നുണ്ട്. എനിക്കും താല്പര്യം സ്ട്രീറ്റ് മാജിക്കിനോടാണ്.

ആശംസകൾ

ബഷീർ said...

മാജിക്കിന്റെ തരം തിരിവുകളെകുറിച്ചും അതിന്റെ വിവിധവശങ്ങളെ കുറിച്ചുമൊക്കെ ഈ ബ്ലോഗിലൂടെ ഇനിയും എഴുതുക.. ജീവിതം തന്നെ ഒരു മാജിക്കല്ലേ..

ഞനും മാജിക്‌ ഇഷ്ടപ്പെടുന്ന ആളാണ്

ആശംസകള്‍

Anil cheleri kumaran said...

ഈ ഫയര്‍ എസ്കേപ്പിന്റെ ട്രിക്കെന്താ ചേട്ടാ.

Magician RC Bose said...

മാജിക്കാണ് എന്‍റെ തൊഴില്‍ എന്‍റെ ജീവിതം.
അതുകൊണ്ട് തന്നെ നിങ്ങളുടെ ഓരോരുത്തരുടേയും മറുപടി എനിക്ക് വളരെ പ്രീയപ്പെട്ടതും ഊര്‍ജ്ജം പകരുന്നതമാണ് എല്ലാവര്‍ക്കും നന്ദിയും സ്നേഹവും.
ഇനി ആള്‍രൂപന്‍ താങ്കള്‍ തമാശയായിട്ടല്ല ആ മാജിക്കിനെ കുറിച്ച് പറഞ്ഞതെന്ന് ഞാന്‍ കരുതുന്നു.
കാരണം ഇത്തരം കുറേ മാജിക്കുകള്‍ മാജിക്കിലുണ്ട്.
Magic, BHARATHAM എന്നൊക്കെ എഴുതിയ പേപ്പറുകള്‍ ഉപയോഗിച്ച് കാണിക്കുന്നത്. ഏതായാലും അവതരണത്തിന്‍റെ ഭംഗിയാണ് ഒരു
മാജിക്കിനെ അനശ്വരമാക്കുന്നത്.നന്ദി.

മനോജ്,
താങ്കളുടെ ബ്ലോഗ് നെയിമില്‍ വിളിക്കാന്‍ ഒരു മടി.
ഒരാള്‍ എത്ര നിരക്ഷരനായിരുന്നാലും കളിയായോ കാര്യമായോ അങ്ങനെ സംബോധന ചെയ്യുന്നതില്‍ എന്തോ ഒരു പ്രയാസം അതുകൊണ്ട്, മനോജ്,
താങ്കളുടെ മിക്കപോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്.
ആ...ഈ...എന്ന് മരുപടി എഴുതി ശീലമില്ല.വിശദമായ മരുപടികള്‍ക്ക് സമയം ഒരു പാരയാണ്താനും ക്ഷമിക്കുക.താങ്കളുടെ മാജിക്കുലുള്ള താല്‍പര്യം എനിക്ക് നന്നായി മനസ്സിലായി.
എല്ലാ പോസ്റ്റിലേയും മറുപടിയിലൂടെ.
മാസ്ക്ക് മജീഷ്യന്‍റെ കാസറ്റായിരിക്കും കൈയ്യിലുള്ളതെന്ന് വിചാരിക്കുന്നു. അതല്ലങ്കില് എനിക്കതിന്‍റെ വിശദവിവരങ്ങള്‍ ഒന്നറിയിക്കുക.ലോകത്ത് ആര് മാജിക്ക് അവതരിപ്പിക്കുമ്പോഴും അത് ഏത് വിഭാഗത്തില്‍ പെട്ടതായാലും അതിന്‍റെ രഹസ്യം അറിഞ്ഞുകൂടാത്ത മറ്റൊരാള്‍ അതിന്‍റെ രഹസ്യം മനസ്സിലാക്കുന്നുണ്‍ടെങ്കില്‍ അത് അവതരിപ്പിച്ച ആള്‍ മാജിക്കുകാരനല്ല. അയാള്‍ പേര് കൊണ്‍ട് എത്ര വലിയ മാജിക്കുകാരനായിരുന്നാലും. വിശദാമായി വീണ്‍ടും സംസാരിക്കാം നന്ദി.

നരിക്കുന്നന്‍,
സ്ട്രീറ്റ് മാജിക്കുകാരെനെ വെല്ലുന്ന ഒരു സ്റ്റേജ് മാജിക്കുകാരനും ലോകത്തുണ്‍ടായട്ടില്ല.വീണ്‍ടും സംസാരിക്കാം നന്ദി.

ബഷീര്‍,
മാജിക്കിനെ കുറിച്ച് വിശദമായ വളരെ വലിയ ഒരു പോസ്റ്റാണ് എന്‍റെ മനസ്സിലുള്ളത് അതില്‍ സംഭവിച്ചത് ഞാന്‍ മറ്റ് രണ്‍ട് പേരുകളില്‍ കൂടി നിങ്ങളുടെ ഇടക്ക് ഉണ്‍ട്. അതിലെ ഒരാള്‍ ഇതിതരി പോപ്പുലാറായിവരുന്നു. ഇവരെ രണ്‍ട് പേരയും കൊല്ലാന്‍ ഒരു മടി.അതുകൊണ്‍ട് തന്നെ സമയം ഒരു പ്രശ്നമാണ്. എങ്കിലും എന്‍റെ ജീവിതം മാജിക്കാണന്ന് തിരിച്ചറിഞ്ഞ ഒരാളാണ്.ഞാനിവിടെ തന്നെ ഉണ്‍ട്.
ഇതെല്ലാം പറയുക എന്നത് തന്നെയാണ് എന്‍റെ ജന്‍മോദ്ദേശ്യം. മാജിക്കും മറ്റു കലകളും ഇഷ്ടപെടാത്തവരെ നാം മനുഷ്യരുടെ കൂട്ടത്തില് കൂട്ടേണ്‍ടതുണ്‍ടോ? ഏതായാലും വീണ്‍ടും കാണാം. നന്ദി.

കുമാരാ ....
ആളു കൊള്ളാലോ..ഞാനിത് പറഞ്ഞ് തന്നിട്ട് വേണം ഇത് നാട്ടില് പാട്ടാകാന്‍....ഉം കള്ളന്‍
വീണ്‍ടും സംസാരിക്കാം നന്ദി.

നിരക്ഷരൻ said...

മാജിക്ക് ബോസ്

മാസ്ക്കിട്ട ഒരു മാന്ത്രികന്‍ തന്നെയായിരുന്നു അതിലുണ്ടായിരുന്നത്. ഡേവിഡ് കോപ്പര്‍ഫീല്‍ഡ് മാസ്ക്കിട്ട് ചെയ്തതാണ് അത് എന്നൊക്കെ കേട്ടു. അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഒരു മാജിക്ക് കാണിച്ചതിന് ശേഷം, വീണ്ടും ഒരിക്കല്‍ക്കൂടെ അതിന്റെ രഹസ്യം പൊളിച്ച് കാണിക്കുന്ന രീതിയില്‍ വിശദീകരിച്ച് ആ രംഗങ്ങള്‍ കാണിക്കുകയായിരുന്നു അതില്‍. അതല്ലെങ്കില്‍ എല്ലാ മാജിക്കും പോലെ കണ്ടിരിക്കുന്നവര്‍ക്ക് അത് ഒരുവിധത്തിലും മനസ്സിലാക്കാന്‍ പറ്റില്ല. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിംഗപ്പൂര് നിന്നാണ് എനിക്കത് കിട്ടിയത്.

സ്റ്റേജ് മാജിക്കിനോട് എനിക്ക് വിശ്വാസം നഷ്ടപ്പെട്ടത് അങ്ങിനെയാണ്. ഇപ്പോള്‍ മുതുകാട് കാണിക്കുന്ന ചില സ്റ്റേജ് മാജിക്കുകകള്‍ പോലും ഒറ്റയടിക്ക് മനസ്സിലാക്കാന്‍ എനിക്ക് സാധിക്കാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ മറ്റ് ചില ചെറിയ നമ്പറുകള്‍ മനസ്സിലാകാറുമില്ല. സ്റ്റേജില്‍ ചെന്ന് മുതുകാടിന്റെ കണ്ണ് കെട്ടാനുള്ള ഭാഗ്യം ഒരിക്കല്‍ എനിക്കുണ്ടായിട്ടുണ്ട്.

നിരക്ഷരന്‍ എന്ന പേരില്‍ത്തന്നെ അറിയപ്പെടാനും, വിളിക്കപ്പെടാനുമാണ് എനിക്കിഷ്ടം. താങ്കള്‍ക്ക് അത്ര ബുദ്ധിമുട്ടാണെങ്കില്‍ മറ്റ് ചില ബ്ലോഗ് സുഹൃത്തുക്കള്‍ വിളിക്കുന്നതുപോലെ നീരന്‍, നീരു, നീര്‍, എന്നൊക്കെ വിളിക്കാം. എന്തായാലും സന്തോഷം തന്നെ.

Magician RC Bose said...

ഹായ് നീരൂ,
അതെ അത് തന്നെ കാസറ്റ്
അത് ഡേവിഡ് കോപ്പര്‍ഫീല്‍ഡല്ല.
അതിനെകുറിച്ച് ഞാന്‍ കേട്ടിട്ടുള്ള കഥ ഡേവിഡ് കോപ്പര്‍ഫീല്‍ഡിനോട് ഏതോ ബിസിനസ്സുകാരന്‍ ഏതോ മാജിക്കിന്‍റെ രഹസ്യം ചോദിച്ചെന്നും അത് ഡേവിഡ് കോപ്പര്‍ഫീല്‍ഡ് പറഞ്ഞ് കൊടുക്കാത്തതിനാല്‍ ആരയോ ഉപയോഗിച്ച് ബിസിനസ്സുകാരന്‍ ചെയ്യിച്ചതാണന്നുമാണ്.
കഥയില് എത്രമാത്രം വാസ്തവമുണ്‍ടെന്നറിയില്ല.

മാജിക്കില് ഇത്രയും താല്പര്യമുള്ള താങ്കള്‍ എന്തുകൊണ്‍ട് ഒരു മാരിക്കുകാരനായ്യില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
നന്ദി. ഒരു ദിവസം ഞാന്‍ താങ്കളുടെ പോസ്റ്റിലേക്ക് വരാം നാട്ടിലെവിടെയാണ്? ഞാന്‍ കൊല്ലത്താണ്.

Magician RC Bose said...
This comment has been removed by the author.