ads

Thursday, September 18, 2008

നാല് തരം തിരുവുകള്‍

ക്ലോസപ്പ്‌ മാജിക്‌, സ്റ്റേജ്‌ മാജിക്‌, സ്‌ട്രീറ്റ്‌ മാജിക്‌ ഇവയിലോരോന്നിലും Chemical Magic (രാസ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ കാണിക്കുന്ന മാജിക്കുകള്‍), Mental Magic (മനസ്സുമായി ബന്ധപ്പെട്ട മാജിക്കുകള്‍), Equipments Magic (ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മാജിക്കുകള്‍), Skill Magic (പരിശീലന കൊണ്ട്‌ മാത്രം സാധിക്കുന്ന മാജിക്കുകള്‍) എന്നിങ്ങനെ നാലായി തിരിക്കാം

Chemical Magic
(രാസ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ കാണിക്കുന്ന മാജിക്കുകള്‍)

രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ മാത്രം അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌ കെമിക്കല്‍ മാജിക്‌. ഇത്തരം മാജിക്കുകള്‍ വളരെ വലിയ സ്റ്റേജുകളിലും മറ്റും അവതരിപ്പിക്കുമ്പോള്‍ കാഴ്‌ച സുഖം വളരെ കുറയാനാണ്‌ സാദ്ധ്യത.മാത്രമല്ല കെമിക്കലുകലുടെ കൈകാര്യം ചെയ്യലും പ്രശ്‌നമാകാറുണ്ട്‌.ഉദാ: മനഃശക്തികൊണ്ട്‌ തീ കത്തിക്കുക.

Mental Magic
(മനസ്സുമായി ബന്ധപ്പെട്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകള്‍)

മനസ്സുമായി ബന്ധപ്പെട്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌. പൊതുവേ ഈ വിഭാഗത്തില്‍ പെടുന്നത്‌. ഇത്തരം മാജിക്കുകള്‍ മാജിക്കിന്‌ ഒരു ദിവ്യപരിവേഷം നല്‍കുന്നു.ഉദാ: നിര്‍ദ്ദേശങ്ങള്‍ കൊണ്ട്‌ ഒരാളെ ഉറക്കി, നിര്‍ദ്ദേശങ്ങള്‍ കൊണ്ട്‌ അനുസരിപ്പിക്കുക.

Eqipment Magic
(ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മാജിക്കുകള്‍)

ഈ വിഭാഗത്തില്‍ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാണ്‌ മാജിക്കുകള്‍ അവതരിപ്പിക്കന്നത്‌. ഇന്ത്യയിലും വിദേശത്തും ഉള്ള മാജിക്‌ നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളില്‍ പ്രത്യ്‌കം പരിശീലനം നേടി പലപ്പോഴും സ്‌റ്റേജ്‌ മാജിക്കില്‍ മാത്രം ഉപയോഗിക്കുന്നു. ഇന്നത്തെ പല പ്രഗല്‍ഭരായ മാജിക്കുകാരും ഇത്തരം ഉപകരണ മാജിക്കുകളുടെ വാക്താക്കളാണ്‌.ഉദാ: പെട്ടിക്കുള്ളില്‍ വയ്‌ക്കുന്ന വെള്ള പേപ്പര്‍ നോട്ടായി മാറുന്നു.

Skill Magic
(പരിശീലന കൊണ്ട്‌ മാത്രം സാധിക്കുന്ന മാജിക്കുകള്‍)

പരിശീലനം കൊണ്ടും നിരന്തരം പരിശ്രമം കൊണ്ടും മാത്രം കഴിയുന്ന വലിയ അത്ഭുതമുളവാക്കുന്നതും സാങ്കേതിക ചിലവും അവതരണ ചിലവും തീരെ കുറഞ്ഞതുമായ മാജിക്കുകളാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നത്‌. ഒരു മാജിക്കുകാരന്റെ കഴിവുകളെ വിലയിരുത്തുന്നത്‌ Skill മാജിക്കില്‍ അയാള്‍ക്കുള്ള പാടവത്തെ, അറിവിനെ ഒക്കെ കണക്കിലെടുത്തായിരിക്കണം.ഉദാ: ഒരു കൈയ്യില്‍ ഇരുന്ന അപ്രത്യക്ഷമാകുന്ന തുണിപന്ത്‌ മറുകൈയ്യില്‍ പ്രത്യക്ഷമാകുന്നത്‌.

6 comments:

സ്‌പന്ദനം said...

ഇതു മാത്രം പോരാ കുറച്ച്‌ മാജിക്‌ വിദ്യകള്‍ കൂടി പറഞ്ഞുതരണം..

Sapna Anu B.George said...

നല്ല കാര്യം......ഇവിടെ കണ്ടതില്‍ സന്ദോഷം

വരവൂരാൻ said...

വളരെ നന്നായിരുന്നു ഈ പുതു അറിവും വിവരണങ്ങളും, ആശംസകൾ

ഭൂമിപുത്രി said...

മാജിക്കിലെ സൂത്രങ്ങളൊന്നും പരസ്യമാക്കണ്ട കേട്ടൊ.

അജയ്‌ ശ്രീശാന്ത്‌.. said...

പരിശീലനത്തിലൂടെ മാത്രം
സാധിക്കുന്ന മാജിക്കുകള്‍ ആണ്‌
ഒരു മജീഷ്യന്റെ കഴിവ്‌ നിര്‍ണയിക്കുന്നത്‌
അത്തരം മാജിക്കാണെന്നാണ്‌
എന്റെ വിലയിരുത്തല്‍....

അല്ല;
കുറച്ച്‌ മാജിക്‌ വിദ്യകള്‍ കൂടി
പറഞ്ഞു തന്നൂകൂടെ മാഷേ..:)

Magician RC Bose said...

മാജിക്കിന്‍റെ രഹസ്യം അറിയണം എന്നുള്ളവരോട് ഒരു ചോദ്യം,ഞാന്‍ മാജിക്കിന്‍റെ രഹസ്യം പറഞ് തന്നാല് നിങ്ങള്‍ അത് മറ്റുള്ളവരോട് പറയും അങ്ങനെ അത് മറ്റുള്ളവര്‍ അറിയും അങ്ങനെ അത് മാജിക് അല്ലാതാകും ശരിയല്ലേ....
സ്പന്ദനം, sapna,വരവൂരാന്‍, ഭൂമിപുത്രി, അമൃതാ വാര്യര്‍ വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ,അമൃതാ വാര്യര്‍ അവിടുത്തെ പ്രശ്നങ്ങള്‍ എന്തായി ID വെളിപ്പെടുത്തിയോ?
....നന്ദി...