ഏകദേശം തൊണ്ണൂറ്റിമൂന്ന് മീറ്റര്‍ ഉയരമുള്ള ഒരു വെങ്കല പ്രതിമഅപ്രത്യക്ഷമാക്കുക.
അതെ 1983 ലാണ് അത് സംഭവിച്ചത്. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി ദ്വീപില്‍ കൈയ്യില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയുമായി നില്ക്കുന്ന സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി അപ്രത്യക്ഷമാക്കുക.
ഇരുപത്തിഅഞ്ച് വര്‍ഷം കടന്ന് പോയിട്ടും ഈ മാജിക്കിന്റെ രഹസ്യം പുറത്തായിട്ടും `സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി ഡിസപ്പിയറിംഗ് ` ആധുനിക മാജിക്കിന്റെ ചരിത്രത്തിലെ ക്ലാസിക് പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. കാഴ്ചക്കാരെ അമ്പരപ്പിച്ച ഈ പ്രകടനത്തിലൂടെയാണ് ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് എന്ന മാന്ത്രികന് ലോകത്തിന്റെ ശ്രദ്ധ നേടിയത്.
പന്ത്രണ്ടാം വയസ്സിലാണ് ഡേവിഡ് കോപ്പര്‍ ഫീല്‍ഡിന്റെ ആദ്യ പൊതു പ്രദര്‍ശനം. ഇസ്രായേലുകാരായ ഹീമാന്‍- റീവ്ക ദമ്പതികളുടെ മകനായി 1956 സെപ്തംബര്‍ 16 ന് ന്യൂ ജഴ്സിയിലെ മെറ്റുച്ചനിലാണ് ഡേവിഡ് കോപ്പര്‍ ഫീല്‍ഡിന്റെ ജനനം. യഥാര്‍ത്ഥ നാമം ഡേവിഡ് സേത് കോട്കിന്‍ എന്നാണ്.
ഏറ്റവും ചെറിയ പ്രായത്തില്‍ അമേരിക്കന്‍ മജീഷ്യന്‍സിന്റെ സൊസൈറ്റിയില്‍ അംഗമായ ഇദ്ദേഹം 16-ാം വയസ്സില്‍ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ മാജിക് പഠിപ്പിക്കുന്ന അധ്യാപകനായി . കുറേ വര്‍ഷങ്ങളായി വിനോദവ്യവസായത്തിലൂടെ പണം സമ്പാതിക്കുന്നതില്‍ ലോകത്ത് റ്റവും മുന്നില്‍ നില്ക്കുന്ന പേരുകളിലൊന്നാണ് മജീഷ്യന്‍ ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് .
6 comments:
ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്. വെരി ഇന്ററസ്റ്റിംഗ് !! സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ട് അപ്രത്യക്ഷമാക്കിയതെങ്ങനെ എന്നു പറയാമോ? ലിങ്ക് തന്നാലും മതി.
താങ്കളെ പോലുള്ളവരുടെ കമന്റ് ഈ പോസ്റ്റിനെ മഹനീയമാക്കുന്നു....
മാജിക് പഠിക്കാനൊന്നും പ്ലാനില്ലല്ലൊ അല്ലെ?
ഡേവിഡ് കോപ്പര്‍ഫീല്‍ഡിന്റെ ഒരു സീഡി കണ്ടിട്ടുണ്ട് ഒരിയ്ക്കല്‍. ഒരു ട്രെയിന്‍ കമ്പാര്‍ട്ട് മെന്റ് അപ്രത്യക്ഷമാക്കുന്നതുള്പ്പെടെ കുറേ നല്ല ട്രിക്കുകള്‍ ഉണ്ടായിരുന്നു, അതില്‍.
:)
ഇങ്ങനെ ഒരു blog ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത് സമയം കിട്ടുമ്പോള്‍ എല്ലാം വായിക്കും.
പുതിയ അറിവുകള്‍!നന്ദി.
Post a Comment