ads

Sunday, October 12, 2008

ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്


ഏകദേശം തൊണ്ണൂറ്റിമൂന്ന്‌ മീറ്റര്‍ ഉയരമുള്ള ഒരു വെങ്കല പ്രതിമഅപ്രത്യക്ഷമാക്കുക.

അതെ 1983 ലാണ്‌ അത്‌ സംഭവിച്ചത്‌. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി ദ്വീപില്‍ കൈയ്യില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയുമായി നില്‍ക്കുന്ന സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടി അപ്രത്യക്ഷമാക്കുക.


ഇരുപത്തിഅഞ്ച്‌ വര്‍ഷം കടന്ന്‌ പോയിട്ടും ഈ മാജിക്കിന്റെ രഹസ്യം പുറത്തായിട്ടും `സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടി ഡിസപ്പിയറിംഗ്‌ ` ആധുനിക മാജിക്കിന്റെ ചരിത്രത്തിലെ ക്ലാസിക്‌ പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. കാഴ്‌ചക്കാരെ അമ്പരപ്പിച്ച ഈ പ്രകടനത്തിലൂടെയാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡ്‌ എന്ന മാന്ത്രികന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്‌.


പന്ത്രണ്ടാം വയസ്സിലാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡിന്റെ ആദ്യ പൊതു പ്രദര്‍ശനം. ഇസ്രായേലുകാരായ ഹീമാന്‍- റീവ്‌ക ദമ്പതികളുടെ മകനായി 1956 സെപ്‌തംബര്‍ 16 ന്‌ ന്യൂ ജഴ്‌സിയിലെ മെറ്റുച്ചനിലാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡിന്റെ ജനനം. യഥാര്‍ത്ഥ നാമം ഡേവിഡ്‌ സേത്‌ കോട്‌കിന്‍ എന്നാണ്‌.


ഏറ്റവും ചെറിയ പ്രായത്തില്‍ അമേരിക്കന്‍ മജീഷ്യന്‍സിന്റെ സൊസൈറ്റിയില്‍ അംഗമായ ഇദ്ദേഹം 16-ാം വയസ്സില്‍ ന്യൂയോര്‍ക്ക്‌ സര്‍വ്വകലാശാലയില്‍ മാജിക്‌ പഠിപ്പിക്കുന്ന അധ്യാപകനായി . കുറേ വര്‍ഷങ്ങളായി വിനോദവ്യവസായത്തിലൂടെ പണം സമ്പാതിക്കുന്നതില്‍ ലോകത്ത്‌ റ്റവും മുന്നില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ്‌ മജീഷ്യന്‍ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡ്‌ .


6 comments:

Appu Adyakshari said...

ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്. വെരി ഇന്ററസ്റ്റിംഗ് !! സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ട് അപ്രത്യക്ഷമാക്കിയതെങ്ങനെ എന്നു പറയാമോ? ലിങ്ക് തന്നാലും മതി.

Anonymous said...

താങ്കളെ പോലുള്ളവരുടെ കമന്‍റ് ഈ പോസ്റ്റിനെ മഹനീയമാക്കുന്നു....
മാജിക് പഠിക്കാനൊന്നും പ്ലാനില്ലല്ലൊ അല്ലെ?

ശ്രീ said...

ഡേവിഡ് കോപ്പര്‍‌ഫീല്‍ഡിന്റെ ഒരു സീഡി കണ്ടിട്ടുണ്ട് ഒരിയ്ക്കല്‍. ഒരു ട്രെയിന്‍ കമ്പാര്‍ട്ട് മെന്റ് അപ്രത്യക്ഷമാക്കുന്നതുള്‍പ്പെടെ കുറേ നല്ല ട്രിക്കുകള്‍ ഉണ്ടായിരുന്നു, അതില്‍.
:)

Anonymous said...

ഇങ്ങനെ ഒരു blog ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത് സമയം കിട്ടുമ്പോള്‍ എല്ലാം വായിക്കും.

പ്രശാന്ത്‌ ചിറക്കര said...

പുതിയ അറിവുകള്‍!നന്ദി.

Unknown said...
This comment has been removed by the author.